Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gaza Peace Plan

ഗാ​സ സ​മാ​ധാ​ന പ​ദ്ധ​തി; സ്വാ​ഗ​തം ചെ​യ്ത് നെ​ത​ന്യാ​ഹു; വി​ദേ​ശ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​മെ​ന്ന് ഹ​മാ​സ്

ജ​​​​റു​​​​സ​​​​ലേം: ട്രം​​​​പി​​​​ന്‍റെ ഗാ​​​​സ സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ യു​​​​എ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യ ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു സ്വാ​​​​ഗ​​​​തം ചെ​​​​യ്തു.

എ​​​​ന്നാ​​​​ൽ, യു​​​​എ​​​​ൻ പ്ര​​​​മേ​​​​യ​​​​ത്തെ ഹ​​​​മാ​​​​സ് ത​​​​ള്ളി. വി​​​​ദേ​​​​ശ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ണി​​​​തെ​​​​ന്നും ഹ​​​​മാ​​​​സ് വി​​​​മ​​​​ർ​​​​ശി​​​​ച്ചു. ഗാ​​​​സ​​​​യു​​​​ടെ സ​​​​മ്പൂ​​​​ർ​​​​ണ നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണം, അ​​​​പ​​​​സൈ​​​​നി​​​​ക​​​​വ​​​​ത്ക​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യ്ക്ക് ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ൽ ട്രം​​​​പി​​​​ന്‍റെ പ​​​​ദ്ധ​​​​തി സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്കും സ​​​​മൃ​​​​ദ്ധി​​​​യി​​​​ലേ​​​​ക്കും ന​​​​യി​​​​ക്കു​​​​മെ​​​​ന്ന് വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​താ​​​​യി നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ ഓ​​​​ഫീ​​​​സ് പ​​​​റ​​​​ഞ്ഞു.

അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ടം, സു​​​​ര​​​​ക്ഷ, ഗാ​​​​സ​​​​യു​​​​ടെ അ​​​​പ​​​​സൈ​​​​നി​​​​ക​​​​വ​​​​ൽ​​​​ക്ക​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സേ​​​​ന​​​​യ്ക്കു വി​​​​പു​​​​ല​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​മാ​​​​ണ് പ്ര​​​​മേ​​​​യം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. സ​​​​മാ​​​​ധാ​​​​ന ബോ​​​​ർ​​​​ഡി​​​​നും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സേ​​​​ന​​​​യ്ക്കു​​​​മു​​​​ള്ള അം​​​​ഗീ​​​​കാ​​​​രം 2027 അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ക​​​​ഴി​​​​യും.

നി​​​​രാ​​​​യൂ​​​​ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​സേ​​​​ന​​​​യ്ക്കു ന​​​​ൽ​​​​കു​​​​ന്ന പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം അ​​​​തി​​​​ന്‍റെ നി​​​​ഷ്പ​​​​ക്ഷ​​​​ത​​​​യെ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​മെ​​​​ന്നു ഹ​​​​മാ​​​​സ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. പ്ര​​​​മേ​​​​യം പ​​​​ല​​​​സ്തീ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വും മാ​​​​നു​​​​ഷി​​​​ക​​​​വു​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യും തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത​​​​ല്ല.

യു​​​​എ​​​​ൻ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സേ​​​​ന ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹ​​​​മാ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. വെ​​​​ട‌ി​​​​നി​​​​ർ​​​​ത്ത​​​​ൽ നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ ഗാ​​​​സ​​​​യു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ൽ മാ​​​​ത്രം സേ​​​​ന​​​​യെ വ്യ​​​​ന്യ​​​​സി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹ​​​​മാ​​​​സ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. എ​​​​ന്നാ​​​​ൽ, പ​​​​ല​​​​സ്തീ​​​​ൻ അ​​​​ഥോ​​​​റി​​​​റ്റി പ്ര​​​​മേ​​​​യ​​​​ത്തെ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. പ്ര​​​​മേ​​​​യ​​​​ത്തി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ൻ താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ൽ ന​​​​ട​​പ്പാ​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Up